ക്രിപ്‌റ്റോ കറന്‍സിയുടെ പരസ്യങ്ങള്‍ക്ക്
നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി
ദില്ലി: ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാമന്‍. പാര്‍ലമെന്റില്‍. എത്ര നികുതി ക്രിപ്‌റ്റോ ഇടപാടുകാരില്‍ നിന്ന് സ്വീകരിച്ചുവെന്നതിന് വിവരമില്ല. ക്രിപ്‌റ്റോ ഇടപാടുകള്‍ ജാഗ്രത വേണ്ട മേഖലയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ അവതരിപ്പിക്കാനിരുന്ന ബില്ലില്‍ മാറ്റം വരുത്തിയാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി സഭയില്‍ അറിയിച്ചു. ക്യാബിനെറ്റ് അനുമതി നല്‍കിയാല്‍ ഉടന്‍ ബില്‍ അവതരിപ്പിക്കുമന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി