വയനാടിന്റെ കണ്ണീരൊപ്പാന്‍ മുസ്ലീം ലീഗ് ഇതുവരെ സമാഹരിച്ചത്  27 കോടി; 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും
 


കോഴിക്കോട്: വയനാടിന്റെ കണ്ണീരൊപ്പാന്‍' എന്ന പേരില്‍ മുസ്ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണത്തില്‍ 27 കോടി രൂപ സമാഹരിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് വലിയ സഹായം ലഭിച്ചു. ഈ മാസം 31 വരെ ഫണ്ട് സമാഹരണം തുടരും. 27 കോടി രൂപ സമാഹരിച്ചു.

പല ഘട്ടങ്ങളിലായി സഹായം എത്തിച്ചു നല്‍കി. അടിയന്തര സഹായം വെള്ളിയാഴ്ച വിതരണം ചെയ്യും. 691 കുടുംബങ്ങള്‍ക്ക് 15,000 നല്‍കും. കടകള്‍ നഷ്ടമായവര്‍ക്ക് 50,000 രൂപ വീതം നല്‍കും. വാഹനങ്ങള്‍ നഷ്ടമായവര്‍ക്ക് വാഹനങ്ങള്‍ വാങ്ങി നല്‍കും. 100 കുടുംബങ്ങള്‍ക്ക് 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകള്‍ വച്ച് നല്‍കും. 8 സെന്റ് ഭൂമിയിലാണ് വീട് വച്ച് നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ആപ്ലിക്കേഷന്‍ പുറത്തിറക്കിയാണ് ധനശേഖരണം. പദ്ധതിയിലേക്ക് ആദ്യ ഫണ്ടായി 50 ലക്ഷം രൂപ തിരുനാവായ സ്വദേശി ബാബുവാണ് നല്‍കിയത്.ആപ്ലിക്കേഷന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് പുറത്തിറക്കിയത്. എല്ലാവരും സഹായിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മനസ് വേദനിപ്പിക്കുന്നതാണ്. വിവിധയിടങ്ങളിലും വയനാട്ടിലും മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം ആരംഭിക്കും. പുനരധിവാസത്തിനായി സമഗ്രമായ പദ്ധതിയാണ് തീരുമാനിച്ചിരിക്കുന്നത്. ഭവന പദ്ധതി, വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍ തുടങ്ങി സമഗ്രമായ പദ്ധതിയാണ് മുസ്ലിം ലീഗിന്റെ പദ്ധതിക്ക് കീഴില്‍ വരുന്നത്. ഇതിന് വലിയ തുക ആവശ്യമാണ്. അതിനാല്‍ എല്ലാവരും ഈ പദ്ധതിക്കൊപ്പം നില്‍ക്കണം,' സാദിഖലി തങ്ങള്‍ പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media