ഭീകര സംഘടയില്‍ ചേരാന്‍ യുവാക്കളെ ആകര്‍ഷിക്കും 
'വിജയത്തിന്റെ വാതില്‍ വാളിന്റെ തണലില്‍' 
പുസ്തകം നിരോധിക്കണമെന്ന് ഡിജിപി


തിരുവനന്തപുരം: യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്ന ഈജിപ്ഷ്യന്‍ മുസ്ലീം പണ്ഡിതന്റെ പുസ്തകം നിരോധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. അഹമ്മദ് ഇബ്രാഹിം അല്‍ ദുംയാതി എഴുതിയ പുസ്തകത്തിനെതിരെയാണ് ഡിജിപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍ എന്നാണ് പുസ്തകത്തിന്റെ പേര്. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനാണ് ഇബ്രാഹിം അല്‍ ദുംയാതി. ഈ പുസ്തകം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മത സ്പര്‍ധ വളര്‍ത്തുന്ന ഉള്ളടക്കം ആണ് പുസ്തകത്തിലെന്നും ഭീകര സംഘടനകളില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഇതെന്നും ഡിജിപി പറയുന്നു. 

അനില്‍കാന്തിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെ പുസ്തകം പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. പിആര്‍ഡി ഡയറക്ടര്‍ എസ് ഹരികിഷോര്‍, ആഭ്യന്തര സുരക്ഷ ഐജി ജി സ്പര്‍ജന്‍ കുമാര്‍, ഡോ കെ. ജയകുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. 

അഹമ്മദ് ഇബ്രാഹിം മുഹമ്മദ് അല്‍ ദിമാഷ്‌കി ദുംയാതി പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മതപണ്ഡിതനാണെന്നാണ് കരുതുന്നത്. ഇബ്‌നു നുഹാസ് എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നു. മഷാരി അല്‍ അഷ്വാക് എന്ന പുസ്തകം വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media