സംസ്ഥാനത്ത് പനി മരണങ്ങള്‍ വര്‍ധിക്കുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍; ഡെങ്കിപ്പനി പിടിപെട്ട് മരിച്ചത് 48 പേര്‍
 



കോഴിക്കോട്: വേനല്‍മഴ സജീവമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണതിലും വലിയ വര്‍ദ്ധനയാണ്. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് ജീവനെടുക്കുന്നത്. അഞ്ചു മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 പേര്‍ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേര്‍. ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചതും രോഗം സംശയിക്കപ്പെടുന്നവരുടെയും കണക്കുകള്‍ ആണിത്. മേയ് മാസത്തില്‍ മാത്രം എലിപ്പനി ബാധിച്ച് 8 പേരും ഡെങ്കി ബാധിച്ച് 5 പേരും മരിച്ചു. മഞ്ഞപ്പിത്ത മരണങ്ങളിലും വര്‍ദ്ധനയുണ്ട്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വര്‍ഷം മരിച്ചത് 15 പേരാണ്.

മൂന്നുപേര്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചും മരിച്ചു. പകര്‍ച്ചപ്പനിക്കെതിരെ അതീവ ജാഗ്രത വേണം എന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. പ്രായമായവരിലും കുട്ടികളിലും രോഗം തീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

050e6f

Leave a reply

Social Media