തിരുവനന്തപുരം: പി.എ മുഹമ്മദ് റിയാസ് മന്ത്രിയായത് മാനേജ്‌മെന്റ് ക്വാട്ടയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളത്. പ്രതിപക്ഷത്തെ അപമാനിക്കുന്ന മോദി മോഡല്‍ മാതൃകയാണ് സംസ്ഥാന നിയമസഭയില്‍ സ്വീകരിക്കുന്നത്. സ്പീക്കറെ പ്രതിപക്ഷത്തിന്റെ ടാര്‍ഗറ്റ് ആക്കുന്നത് കുടുംബ അജണ്ടയുടെ ഭാഗമാണ്. പ്രതിപക്ഷം പ്രകോപനം ഉണ്ടാക്കിയെന്ന് തെളിഞ്ഞാല്‍ പരസ്യമായി മാപ്പ് പറയുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാരിന് ധാര്‍ഷ്ട്യമാണെന്നും സതീശന്‍. നിയമസഭയില്‍ കണ്ടത് ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയങ്ങളില്‍ റൂള്‍ 50 അനുവദിക്കുന്നില്ലെന്നും വി.ഡി സതീശന്‍.