മലബാറിലെ വാറ്റു ചാരായം മന്ദാകിനിയായി
കാനഡക്കാരുടെ മനം കവരുന്നു 


 കോഴിക്കോട്: മലബാറിലെ വാറ്റ് ചാരായം കാനഡയില്‍ സൂപ്പര്‍ഹിറ്റ്. കേരളത്തില്‍ വാറ്റിയാല്‍ എക്‌സൈസുകാര്‍ തൂക്കും. എന്നാല്‍ കേരളത്തിലെ വാറ്റ് ചാരായം മന്ദാകിനി കാനഡയില്‍ സൂപ്പര്‍ ഹിറ്റാണ്. സ്‌കോച്ച് വിസ്‌കി ഗണത്തില്‍ വൈകാതെ ഇറക്കുമതി ചെയ്യപ്പെട്ടേക്കും മന്ദാകിനി കേരളത്തിലേക്ക്. മലബാറി വാറ്റ് എന്ന വിശേഷണത്തിലാണ് മന്ദാകിനി കാനഡയില്‍ വില്‍പ്പനക്കിറങ്ങിയത്. കേരളത്തില്‍ നിരോധിച്ച വാറ്റ് ഇപ്പോള്‍ ജനഹൃദയങ്ങളെ കീഴടക്കുന്നത് അങ്ങ് വിദേശ മണ്ണിലാണ്. പേരില്‍ മാത്രമല്ല കേരള തനിമ, നിര്‍മിക്കുന്നതും കേരളക്കാരായ സഹോദരങ്ങള്‍ തന്നെയാണ്. കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരങ്ങളാണ് ആശയത്തിനു പിന്നില്‍. കേരളത്തില്‍ നിയമവിരുദ്ധമായ വാറ്റിനെ അതേ നിര്‍മാണശൈലിയില്‍ തന്നെ കാനഡയില്‍ വരുമാന മാര്‍ഗമാക്കുകയാണ് ഈ സഹോദരങ്ങള്‍ ചെയ്തത്.

ഇന്ത്യന്‍ തനിമയുള്ള പേരുകൊണ്ട് ഇതിനു മുമ്പ്  വിദേശങ്ങളില്‍ ശ്രദ്ധേയമായത്  രണ്ട് മദ്യ ബ്രാന്‍ഡുകളാണ്  കൊമ്പനും, മഹാറാണിയും കൊമ്പന്റെ നിര്‍മാണത്തിനു മട്ട അരിയും മഹാറാണിയുടെ നിര്‍മാണത്തിന് കറുവപ്പട്ടയും ഏലയ്ക്കായുമാണ് കമ്പനികള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കരിമ്പു വാറ്റിയാണ് മന്ദാകിനിയുടെ നിര്‍മാണം. 39.95 കനേഡിയര്‍ ഡോളറാണ്(ഏകദേശം 2300 രൂപ) ഒരു കുപ്പി മന്ദാകിനിയുടെ  വില. നാലു വര്‍ഷത്തെ പഠനത്തിനും ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇന്ത്യന്‍ വാറ്റിന് കനേഡിയന്‍ സര്‍ക്കാര്‍ നിര്‍മാണ അനുമതി നല്‍കിയത്. കാനഡയിലെ ഒറിയാന്റോ പ്രവിശ്യയിലാണ് കേരള  സഹോദരങ്ങളുടെ ഡിസ്ലറി പ്രവര്‍ത്തിക്കുന്നത്. മലബാര്‍ മേഖലകളിലെ വാറ്റ് കുപ്പികള്‍ അടയ്ക്കാന്‍ ഉപയോഗിച്ചിരുന്ന അരക്ക് തന്നെയാണ് മന്ദാകിനിയിലും ഉപയോഗിച്ചിരിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സൂപ്പര്‍ഹിറ്റാണ് മദ്യം

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media