ഇന്ന് ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.
വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,900നരികെയെത്തി. സെൻസെക്‌സ് 130 പോയന്റ് ഉയർന്ന് 53,055ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തിൽ 15,899ലുമാണ് വ്യാപാരം ആരംഭിച്ചത്.ഒഎൻജിസി, സിപ്ല, ഗ്രാസിം, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്‌സ്, എൻടിപിസി, അദാനി പോർട്‌സ്,ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, നെസ് ലെ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്‌സി ലൈഫ്, ടൈറ്റാൻ കമ്പനി, ടിസിഎസ്, കോൾ ഇന്ത്യ, എൽആൻഡ്ടി, ഭാരതി എയർടെൽ, ഐഒസി, മാരുതി സുസുകി, അൾട്രടെക് സിമെന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
1.8ശതമാനം നേട്ടത്തോടെ നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികയാണ് മുന്നിൽ. നാൽകോ, ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ, സീ മീഡിയ ഉൾപ്പടെ 300 കമ്പനികളാണ് പാദഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.