നരേന്ദ്ര മോദി- മാര്‍പ്പാപ്പ കൂടിക്കാഴ്ച ഇന്ന്; വത്തിക്കാനിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഉച്ചയോടെ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. നെഹ്‌റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്‌റാള്‍, എ ബി വാജ് പേയി എന്നിവര്‍ക്ക് ശേഷം വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ഐക്യത്തിന്റെ സന്ദേശം നല്‍കാനും കൂടിയാണ് പ്രധാനമന്ത്രി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യ സന്ദര്‍ശനത്തിന് മോദി ക്ഷണിക്കുമെന്നാണ് സൂചന.
സെന്റ്പീറ്റേഴ്‌സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാന്‍ പാലസിലായിരിക്കും മോദി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടക്കുക. അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ദേശീയതലത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രധാന്യമുണ്ട്.