വിപണിയില്‍ ഇന്ന് നേട്ടം; നിഫ്റ്റി 16,259 ലും സെന്‍സെക്‌സ് 54,370ലും ക്ലോസ് ചെയ്തു
മുംബൈ: ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. എസ്ബിഐയുടെ പ്രവര്‍ത്തനഫലം ധനകാര്യ ഓഹരികളെ സ്വാധീനിക്കുകയുണ്ടായി.
സെന്‍സെക്സ് 546.41 പോയന്റ് ഉയര്‍ന്ന് 54,369.77ലും നിഫ്റ്റി 128 പോയന്റ് നേട്ടത്തില്‍ 16,258.80ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം, ഗ്രാസിം,
ടൈറ്റാന്‍ കമ്പനി, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.
ഇതിനിടെ, ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞദിവസത്തെ മികച്ചനേട്ടത്തില്‍നിന്ന് വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് മറ്റ് ഓഹരികളെ ബാധിച്ചത്.
അതേസമയം മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ കുതിപ്പ് രേഖപ്പെടുത്തി. ഒരുശതമാനത്തോളം നേട്ടത്തില്‍ റെക്കോഡ് ഉയരത്തിലെത്തുകയും ചെയ്തു.