പാലക്കാട്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും എം.വി ഗോവിന്ദന്റെ പ്രസ്താവന ദുഖപ്പെടുത്തിയെന്നും വിഎസിന്റെ മുന്‍ പിഎ എ സുരേഷ്. മലമ്പുഴയില്‍ വിഎസിന്റെ മകന്‍ മത്സരിക്കാനെത്തിയാല്‍ തീരുമാനത്തില്‍ പുനര്‍വിചിന്തനം നടത്തുമെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് ജാഥയിലും പങ്കെടുക്കും.
എം.വി ഗോവിന്ദന്റെ പ്രസ്താവന ദുഖപ്പെടുത്തി. എന്താണ് ഞാന്‍ ചെയ്ത തെറ്റ്? പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല. പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കുമ്പോഴും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ല. ഇപ്പോഴും പാര്‍ട്ടി മനസ്സ് സൂക്ഷിക്കുന്നുണ്ട്. ഒരു പാര്‍ട്ടി ആനുകൂല്യവും പറ്റിയിട്ടില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് ജാഥയില്‍ പങ്കെടുക്കും. പക്ഷെ കോണ്‍ഗ്രസിന്റെ ഭാഗമാകുകയോ സിപിഎം വിമതര്‍ക്കൊപ്പം നില്‍ക്കുകയോ ചെയ്യില്ലെന്നും അവരുടെ കണ്‍വെന്‍ഷനിലും പങ്കെടുക്കില്ലെന്നും സുരേഷ് പറഞ്ഞു.
യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പ്രയാസമില്ല. പക്ഷേ തെരഞ്ഞെടുപ്പിന് ശേഷം എന്ത് എന്ന ആശങ്കയുണ്ട്. മലമ്പുഴയില്‍ തോറ്റാലും പ്രശ്‌നമില്ല. രാഷ്ട്രീയം പറയാനുള്ള വേദിയാണ് തെരഞ്ഞെടുപ്പ്. അവിടെ ജയവും തോല്‍വിയും പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഎസ് അച്യുതാനന്ദന്റെ മകന്‍ മലമ്പുഴയില്‍ മത്സരിക്കാനെത്തിയാല്‍ തന്റെ തീരുമാനത്തില്‍ പുനര്‍വിചിന്തനം നടത്തുമെന്നും മകനെതിരെ മത്സരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സുരേഷ് വ്യക്തമാക്കി.
മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഇന്നലെയാണ് എ സുരേഷ് സ്ഥിരീകരിച്ചത്. എ സുരേഷിനെ സിപിഎമ്മിലേക്ക് തിരിച്ചെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എ സുരേഷിനെ പുറത്താക്കിയതാണ്. തിരിച്ചെടുക്കണമെന്ന ആവശ്യം ചെവികൊള്ളില്ല. നൂറു തവണ അപ്പീല്‍ തന്നിട്ടും കാര്യമില്ല. പുറത്താക്കിയാല്‍ പുറത്താക്കിയത് തന്നെയാണെന്നും മലമ്പുഴയിലെ സിപിഎം വോട്ടില്‍ വിള്ളല്‍ വീഴില്ലെന്നുമാണ് എംവി ഗോവിന്ദന്‍ പറഞ്ഞ