കോഴിക്കോട്: പോലീസ് സ്റ്റേഷനില്‍വെച്ച് താന്‍ അപമാനിക്കപ്പെട്ടുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നടി അന്‍സിബ മുഖ്യമന്ത്രി വി.ഡി. സതീശന് പരാതിനല്‍കി . തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിത എസ്.ഐ. രേഷ്മ മോശമായി പെരുമാറി എന്നാണ് പരാതിയിലുള്ളത്. തന്നെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചതില്‍ എസ്.ഐ.യെ കൂടാതെ നടി ലക്ഷ്മമിപ്രിയയ്ക്കും ഭര്‍ത്താവിനും പങ്കുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഈ വര്‍ഷം ജനുവരി 29-നാണ് പരാതിക്ക് ആസ്പദമായ സംഭവം. നടി ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും അവിടെവെച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് അന്‍സിബയുടെ പരാതി. തന്നെ ഒരു കുറ്റവാളിയോടെന്നപോലെയാണ് പെരുമാറിയതെന്നും അന്‍സിബ ആരോപിക്കുന്നു.
c8xw6a