സുസ്ഥിര ആരോഗ്യപരിപാലനത്തിന് പുതുദിശയേകി 'ക്വാല്‍കോണ്‍ 4.0'
 


കോഴിക്കോട്: ഹരിതാപകരമായ ഭാവിക്കായി സുസ്ഥിരമായ ആരോഗ്യപരിപാലനം എന്ന പ്രമേയത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസും ഹെല്‍ത്ത് & എന്‍വയോണ്‍മെന്റ് ലീഡര്‍ഷിപ്പ് പ്ലാറ്റ്‌ഫോമും (എച്.ഇ.എല്‍.പി ഫൗണ്ടേഷന്‍), കണ്‍സോര്‍ഷ്യം ഓഫ് അക്രെഡിറ്റഡ് ഹെല്‍ത്കയര്‍ (സി.എ.എച്ച്.ഒ) സംഘടനയും സംയുക്തമായി 'ക്വാല്‍കോണ്‍ 4.0' സെമിനാര്‍ സംഘടിപ്പിച്ചു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ആരോഗ്യപരിപാലന രീതികള്‍ പ്രോത്സാഹിപ്പിക്കുന്ന ചര്‍ച്ച കോഴിക്കോട് മേയര്‍ ഒ.സദാശിവന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍ ദേശീയ ആരോഗ്യ സംഘടനകളുടെ രക്ഷാധികാരിയും ഹെല്‍പ്പ് ഫൗണ്ടേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. അലക്‌സാണ്ടര്‍ തോമസ് രചിച്ച 'ഹീലിംഗ് ഇന്‍ എ ചേഞ്ചിംഗ് ക്ലൈമറ്റ്' പുസ്തകത്തിന്റെ പ്രകാശനവും മേയര്‍ നിര്‍വ്വഹിച്ചു. 

ഹോസ്പിറ്റല്‍ ഗവേണന്‍സ്, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഊര്‍ജ്ജ കാര്യക്ഷമത, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിച്ച ചര്‍ച്ചയില്‍ വിവിധ ആശുപത്രികളിലെ മേധാവികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ ഇരുനൂറ്റിയമ്പതിലധികം ഡെലിഗേറ്റുകള്‍ പങ്കെടുത്തു.  ആരോഗ്യ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കാര്‍ബണ്‍ ഉത്പാദനം കുറയ്ക്കുന്നതിനുള്ള പ്രായോഗിക മാതൃകകളും ചര്‍ച്ചകളില്‍ അവതരിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഇക്കാലത്ത് ആരോഗ്യമേഖലയിലും സമഗ്രമായ ഒരു പുതിയ സമീപനം അനിവാര്യമാണെന്ന്  ഡോ. അലക്‌സാണ്ടര്‍ തോമസ് പറഞ്ഞു. ചികിത്സാ മികവിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തന ശൈലിയിലേക്ക് ആശുപത്രികള്‍ മാറേണ്ടതുണ്ടെന്നും ഇത്തരം മാറ്റങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ ക്വാല്‍കോണ്‍ പോലുള്ള സംവാദ വേദികള്‍ക്ക് വലിയ പങ്കുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നയരൂപീകരണ വിദഗ്ധര്‍ക്കും ഈ മേഖലയിലെ വെല്ലുവിളികളെ നേരിടാനുള്ള പ്രായോഗിക മാര്‍ഗരേഖ എന്ന നിലയിലാണ് 'ഹീലിംഗ് ഇന്‍ എ ചേഞ്ചിംഗ് ക്ലൈമറ്റ്' എന്ന പുസ്തകം രചിച്ചിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും പാരിസ്ഥിതിക വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ ഹരിത സമീപനം അനിവാര്യമാണെന്ന് ആസ്റ്റര്‍ മിംസ് സിഒഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം അഭിപ്രായപ്പെട്ടു. ആരോഗ്യ സംരക്ഷണം എന്നത് രോഗചികിത്സയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല മറിച്ച് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു പരിസ്ഥിതി ഉറപ്പാക്കുക എന്നതും അതിന്റെ ഭാഗമാണ്. ഊര്‍ജ്ജ സംരക്ഷണത്തിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ആസ്റ്റര്‍ മിംസ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ സംസ്ഥാന ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.അജയ് രാജന്‍, ആസ്റ്റര്‍ മിംസ് സിഎംഎസ് ഡോ. എബ്രഹാം മാമ്മന്‍, രഞ്ജിത്ത് കൃഷ്ണന്‍ ( സി.എ.എച്ച്.ഒ മെമ്പര്‍, എച്.ഇ.എല്‍.പി കേരള ചാപ്റ്റര്‍), ക്യാപ്റ്റന്‍ അജിത നായര്‍ (സൗത്ത് സോണ്‍ പ്രസിഡണ്ട് എച്.ഇ.എല്‍.പി),
 ഡോ.രാജ് ശങ്കര്‍ ഘോഷ് (പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ്), ഡോ. കരണ്‍ താക്കൂര്‍( വൈസ് പ്രസിഡണ്ട് സിസ്‌റ്റൈനബിലിറ്റി), ഡോ.അന്ന ജോര്‍ജ്(കോ - ചെയര്‍പേഴ്‌സണ്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ ഡിവിഷന്‍ സി.എ.എച്ച്.ഒ), ചന്ദന്‍ ഖന്ന(ഇന്ത്യ പ്രോഗ്രാംസ് മാനേജര്‍ അറ്റ് ഹെല്‍ത്ത് കെയര്‍ വിത്ത് ഔട്ട് ഹാം), ജീന ശര്‍മ്മ ( ഹെഡ് ഓഫ് കമ്യൂണിക്കേഷന്‍ പി എച്ച് എഫ് ഐ), സിജോ വി ജോസഫ് (സ്റ്റേറ്റ് ചെയര്‍ സി.എ.എച്ച്.ഒ) ബീന ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media