ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തമാവാന്‍
മലബാര്‍ മില്‍മയുടെ 'ക്ഷീരധാര' പദ്ധതി 


കോഴിക്കോട്: ക്ഷീരോത്പാദനത്തില്‍ മലബാര്‍ മേഖലയെ സ്വയംപര്യാപ്തമാക്കാനുള്ള ദൗത്യവുമായി മലബാര്‍ മില്‍മ. ഇതിനായി 'ക്ഷീരധാര'പദ്ധതി പ്രഖ്യാപിച്ചു. മലബാര്‍ മില്‍മ നിലവില്‍ സംഭരിക്കുന്ന പ്രതിദിന ശരാശരി പാലളവ് ആറരലക്ഷം ലിറ്ററില്‍ നിന്ന് ഏഴ് ലക്ഷം ലിറ്ററിലേക്ക് ഉയര്‍ത്തുകയാണ് പദ്ധതിയുടെ പ്രാരംഭ ലക്ഷ്യം.ക്ഷീര സംഘങ്ങള്‍ നിലവില്‍ മേഖലാ യൂണിയന്  നല്‍കിക്കൊണ്ടിരിക്കുന്ന പാലളവിന് മുകളില്‍ നല്‍കുന്ന നിശ്ചിത ഗുണനിലവാരമുള്ള ഓരോ ലിറ്റര്‍ പാലിനും അഞ്ച് രൂപ അധിക പാല്‍വിലയായി നല്‍കുന്നതാണ് പദ്ധതി. 

 2026 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ സംഘങ്ങള്‍ മലബാര്‍ മേഖലാ യുണിയന് നല്‍കിയ പ്രതിദിന ശരാശരി  പാലളവ് കണക്കാക്കി ഒക്ടോബര്‍ 21 മുതല്‍ അതിനു മുകളിലേക്ക് നല്‍കുന്ന ഓരോ ലിറ്റര്‍ പാലിനും അഞ്ചുരൂപ വീതം അധിക വിലയായി ലഭിക്കും. ആദ്യഘട്ടത്തില്‍ 2026 ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 31വരെയാണ് അധികപാല്‍വില നല്‍കുന്നത്്. കര്‍ഷകരില്‍ നിന്നുള്ള പ്രതികരണം വിലയിരുത്തി പദ്ധതിയുടെ കാലയളവ് വര്‍ദ്ധിപ്പിക്കുമെന്ന് മലബാര്‍ മില്‍മ  അഡ്മിനിസ്ട്രേറ്റര്‍ വര്‍ക്കി ജോര്‍ജ്ജ്  അറിയിച്ചു.

ക്ഷീര സംഘങ്ങള്‍ ഓരോ പത്തു ദിവസവും നല്‍കുന്ന ശരാശരി പാലളവില്‍ വന്ന വര്‍ദ്ധനവിനെയാണ് ഇന്‍സെന്റീവിനായി പരിഗണിക്കുക. പദ്ധതി പ്രകാരം  മേഖലാ യൂണിയന്‍ നല്‍കുന്ന അധികപാല്‍വില ക്ഷീര സംഘങ്ങള്‍ക്ക് ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍  കര്‍ഷകര്‍ക്ക് നേരിട്ടു കൈമാറുകയോ  അല്ലെങ്കില്‍ സംഘം തലത്തില്‍  പാലുത്പാദന വര്‍ദ്ധനവിന്  സഹായകമാകുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയോ ചെയ്യാം. നിലവില്‍ പ്രഖ്യാപിച്ച കാലയളവില്‍  പ്രതിദിനം  യൂണിയന് നല്‍കുന്ന പാലില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ്   കൈവരിക്കുന്ന ക്ഷീര സംഘങ്ങള്‍ക്ക് ജില്ലാടിസ്ഥാനത്തില്‍ പ്രത്യേക സമ്മാനവും നല്‍കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media