പുതു രുചികളില്‍ മില്‍മയുടെ അഞ്ചിനം
ഐസ്‌ക്രീമുകള്‍ കൂടി വിപണിയില്‍ 




കോഴിക്കോട്: മില്‍മ അഞ്ചിനം പുതിയ ഐസ്‌ക്രീമുകള്‍ കൂടി പുറത്തിറക്കി. ടോറ ടോറ,  ഫ്രൂട്ട് ആന്റ് നട്ട്, സ്പിന്‍ പൈന്‍ , പാഷന്‍ ഫ്രൂട്ട്, ഗുവ എന്നീ ഐസ്‌ക്രീമുകള്‍ കോഴിക്കോട് മില്‍മ ഡെയറിയില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കെ.എസ്. മണി പുറത്തിറക്കി. ഫെബ്രുവരി ഒന്നു മുതല്‍ പുതിയ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകും. ആര്‍ട്ടിഫിഷല്‍ ഫ്‌ളേവറുകള്‍ ചേര്‍ക്കാതെ ശുദ്ധമായ പാലില്‍ പഴങ്ങളുടെ പള്‍പ്പ് ഉപയോഗിച്ചു നിര്‍മിക്കുന്നതാണ് ഈ ഐസ്‌ക്രീമുകള്‍. 

 500 എംഎല്‍ അളവിലുള്ള പാഷന്‍ ഫ്രൂട്ട്, ഗുവ ഐസ്‌ക്രീമുകള്‍ക്ക് 150 രൂപയാണ് വില.  പൈനാപ്പിളിന്റെയും വാനിലയുടെയും ചേരുവയില്‍ ആകര്‍ഷകമായ ഡിസൈനിലാണ് സ്പിന്‍ പൈന്‍ ഒരുക്കിയിരിക്കുന്നത്. വില ഒരു ലിറ്ററിന് 220 രൂപയാണ്. കശുവണ്ടി, ഉണക്കമുന്തിരി, ചെറി എന്നിവ ചേര്‍ത്താണ് ഫ്രൂട്ട് ആന്റ് നട്ട് തയ്യാറാക്കിയിരിക്കുന്നത്. വില ഒരു ലിറ്റര്‍ പാക്കിന് 290 രൂപ. കറുത്ത ഉണക്കമുന്തിരി ചേര്‍ത്ത് നിര്‍മിച്ച ബ്ലാക്ക് കറന്റ് കോണ്‍ പാക്കിലാണ് ലഭിക്കുക. വില 20 രൂപ. 94 ഇനം ഐസ്‌ക്രീമുകള്‍ നിലവില്‍ മില്‍മയ്ക്കുണ്ട്.  ഇന്നലെ പുറത്തിറക്കിയ അഞ്ചിനങ്ങള്‍ കൂടി ചേര്‍ത്ത് 99 ഇനങ്ങള്‍ ഇനി വിപണിയില്‍ ലഭിക്കും. 

 ചടങ്ങില്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മാനെജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളി, ഡയറക്ടര്‍മാരായ പി. ശ്രീനിവാസന്‍, പി.പി. ഗിരീഷ് കുമാര്‍, ഫിനാന്‍സ് മാനെജര്‍ കേശവന്‍ പോറ്റി  ശ്രീനിവാസന്‍ പി.കെ. (സെക്രട്ടറി -ഐഎന്‍ടിയുസി), ശരത് ചന്ദ്രന്‍ ടി. ( സെക്രട്ടറി - സിഐടിയു), സുധീര്‍ എന്‍.എ (സെക്രട്ടറി -എഐടിയുസി), വിജയന്‍ .കെ (മലബാര്‍ മില്‍മ ഓഫീസേഴ്‌സ് അസോസിയേഷന്‍) എന്നിവര്‍ സംസാരിച്ചു.  പ്രൊഡക്ഷന്‍ മാനെജര്‍ രാധാകൃഷ്ണന്‍ പുതിയ ഐസ്‌ക്രീം പരിചയപ്പെടുത്തി. കോഴിക്കോട് ഡെയറി സീനിയര്‍ മാനേജര്‍ ഷാജി മോന്‍ സ്വാഗതവും അസിസ്റ്റന്‍ മാനെജര്‍ മാര്‍ക്കറ്റിംഗ്  പി.ആര്‍. സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media