മൊത്തവില സൂചികയും ഉയര്‍ന്നു: ഒക്ടോബറില്‍ 12.54ശതമാനമായി
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. സെപ്റ്റംബറിലെ 10.66ശതമാനത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ 12.54ശതമാനമായാണ് ഉയര്‍ന്നത്. ഇന്ധനം ഉത്പന്നം എന്നിവയിലെ വില വര്‍ധനവാണ് സൂചിക ഉയരാന്‍കാരണം.ഇതോടെ ഏഴാമത്തെ മാസമാണ് സൂചിക ഇരട്ടയക്കത്തില്‍ തുടരുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 1.31ശതമാനമായിരുന്നു മൊത്തവില സൂചിക.
മിനറല്‍ ഓയില്‍, ലോഹം, ഭക്ഷ്യവസ്തു, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, രാസവസ്തുക്കള്‍ എന്നിവയുടെ വിലയില്‍ ഒരുവര്‍ഷത്തിനിടെ വന്‍വര്‍ധനവാണുണ്ടായത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ഒക്ടോബറില്‍ നേരിയതോതില്‍ ഉയര്‍ന്ന് 4.48ശതമാനമായിരുന്നു. സെപ്റ്റംബറില്‍ 4.35ശതമാനമായിരുന്നു.