മാധ്യമസ്ഥാപനത്തിലെ റെയ്ഡ്; കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍


ഉത്തരേന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ അപലപിച്ച് പ്രതിപക്ഷ നേതാക്കള്‍. കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തിയത്. ദൈനിക് ഭാസ്‌കറിന് പുറമേ യുപി യിലെ ഭാരത് സമാചാര്‍ എന്ന ചാനലിലും റെയ്ഡ് നടക്കുകയാണ്. 

മാധ്യമ സ്ഥാപനങ്ങളെ ആക്രമിച്ച് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യം തകര്‍ക്കുകയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത  ബാനര്‍ജി ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍  മാധ്യമങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാരിന് സത്യം പറയുന്ന മാധ്യമങ്ങളോട് അസഹിഷ്ണുതയാണെന്നും  രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് പറഞ്ഞു. ബിജെപിക്കെതിരെ ശബ്ദിക്കുന്നവരെ വെറുതെ വിടില്ല എന്ന സന്ദേശമാണ് ഊ റെയ്‌ഡെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 

മധ്യപ്രദേശ്, മഹാരാഷ്ട്ര, ദില്ലി, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിലാണ് ഐടി വകുപ്പ് റെയ്ഡ് നടത്തിയത്. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ തുടര്‍ച്ചയായി ചൂണ്ടിക്കാട്ടിയ പത്രമാണ് ദൈനിക് ഭാസ്‌കര്‍. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതും, ഗംഗാതീരത്ത് നിറയെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതും അടക്കമുള്ള കാര്യങ്ങളില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകളാണ് പത്രം പ്രസിദ്ധീകരിച്ചത്. അതേസമയം, സിബിഡിടി - സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഇതുവരെ റെയ്ഡിനെക്കുറിച്ച് ഔദ്യോഗികമായി പ്രസ്താവന ഇറക്കിയിട്ടില്ല. ദൈനിക് ഭാസ്‌കറും ഇതേവരെ പ്രതികരിച്ചിട്ടില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media