ജസ്റ്റ് ഡയലിനെ റിലയന്‍സ് ഏറ്റെടുത്തേക്കും
ന്യൂഡെല്‍ഹി: ലോക്കല്‍ സെര്‍ച്ച് എഞ്ചിന്‍ മേഖലയിലെ മുന്‍നിര കമ്പനിയായ ജസ്റ്റ് ഡയലിനെ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തേക്കും. 6.600 കോടി രൂപയ്ക്കായിരിക്കും റിലയന്‍സ് ജസ്റ്റ് ഡയലിനെ ഏറ്റെടുക്കുക. ജൂലൈ 16-ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കമ്പനികളുടെ ഭാഗത്തു നിന്നും ഉണ്ടായേക്കും.
പാദത്തില്‍ ശരാശരി 150 മില്യണ്‍ സന്ദര്‍ശകര്‍ ജസ്റ്റ് ഡയലിനുണ്ട്. മൊബൈല്‍, അപ്ലിക്കേഷന്‍, വെബ്സൈറ്റ് മൊബൈല്‍ ഹോട്ട്ലൈന്‍ നമ്പറായ 8888888888 എന്നിവയിലൂടെ ഉപയോക്തക്കള്‍ ജസ്റ്റ് ഡയല്‍ സേവനം ലഭിക്കും. റിലയന്‍സ് ഏറ്റെടുക്കുകയാണെങ്കില്‍ കമ്പനിയുടെ 60 ശതമാനത്തിന് ഓഹരികളും റിലയിന്‍സിന്റെ കീഴിലാകും. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇരു കമ്പനികള്‍ക്കുമിടയില്‍ സജീവമായിരുന്നു.
അതേസമയം ജസ്റ്റ് ഡയലിന്റെ ലോക്കല്‍ നെറ്റുവര്‍ക്കുകള്‍ റിലയന്‍സിന്റെ റീട്ടെയില്‍ മേഖലയില്‍ ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. വില്‍പ്പന സംബന്ധിച്ച കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിനായി ജൂലൈ 16ന് ജസ്റ്റ് ഡയല്‍ ബോര്‍ഡ് യോഗം ചേരും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.