ഇവിടെ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും
കടകള്‍ രാവിലെ 7 മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കൂ
മരുന്ന് കടകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയ നിയന്ത്രണമില്ല
തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാര്‍ മാത്രം
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ തുറക്കില്ല
തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കണം
പൊതുപ്രവേശന റോഡുകളിലൂടെ വാഹന ഗതാഗതം നിരോധിക്കും.
മറ്റ് സ്ഥലങ്ങളിലേക്ക്് ഇടുവഴി ഓടുന്ന ബസുകള്‍ ഈ വാര്‍ഡുകളില്‍ നിര്‍ത്തരുത്
സാമൂഹിക അകലം പാലിക്കണം, മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം