കൊല്ലം : ദീപശിഖാ പതാക ജാഥകളും കൊടിമര ജാഥയും നാളെ ആശ്രാമം മൈതാനിയില്‍ സംഗമിച്ചതോടെ, സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറ്റം. ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ.എന്‍.ബാലഗോപാല്‍ പാതാക ഉയര്‍ത്തി. മധുരയില്‍ ഏപ്രില്‍ 2 മുതല്‍ 6 വരെ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി മാര്‍ച്ച് 6 മുതല്‍ 9 വരെയാണ് സംസ്ഥാന സമ്മേളനം.
കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 44 നിരീക്ഷകരും അതിഥികളും ഉള്‍പ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. സമ്മേളനത്തിന്റെ അവസാന ദിനമായ 9 ന് 25000 റെഡ് വോളന്റിയര്‍മാര്‍ അടക്കം രണ്ടര ലക്ഷം പേര്‍ അണിനിരക്കുന്ന റാലി നടക്കും.