ടിപി വധക്കേസ് വീണ്ടും സഭയില്‍;
കെ.കെ. രമയും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍
തിരുവനന്തപുരം: ടിപി വധക്കേസിന്റെ പേരില്‍ കെ കെ രമയും മുഖ്യമന്ത്രി പിണറായി വിജയനും സഭയില്‍ നേര്‍ക്കുനേര്‍. പ്രതികള്‍ക്ക് പൊലീസ് സഹായം കിട്ടിയിട്ടുണ്ടെന്ന് രമ നിയമസഭയില്‍ ആരോപിച്ചു. ഇത്തരം സംഭവം ഒഴിവാക്കാന്‍ നടപടിയുണ്ടോ എന്നായിരുന്നു വടകര എംഎല്‍എയുടെ ചോദ്യം. കേസന്വേഷിച്ചത് യുഡിഎഫ് സര്‍ക്കാരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍.
ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോയെന്നായിരുന്നു പിണറായിയുടെ മറുപടി. എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു. ആ അന്വേഷണത്തില്‍ വീഴ്ചയുണ്ടോ എന്നാണൊ അംഗം ഉദ്ദേശിച്ചതെന്നായിരുന്നു മറുചോദ്യം. ഇതിന് പിന്നാലെ ടിപി ചന്ദ്രശേഖരന്‍ വധം നന്നായി അന്വേഷിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് തിരവഞ്ചൂര്‍ പ്രതികരിച്ചു. തന്റെ പരാമര്‍ശം അംഗത്തിന് ( തിരുവഞ്ചൂരിന് ) കൊണ്ടുവെന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ഞാന്‍ അദ്ദേഹത്തെ (തിരുവഞ്ചൂരിനെ) തന്നെയാണ് ഉദ്ദേശിച്ചത്. അത് അദ്ദേഹത്തിന് കൊണ്ടു എന്ന് മറുപടി കേട്ടപ്പോള്‍ മനസിലായി.