ഇന്ന് വിപണി വിപണിയില്‍ ചാഞ്ചാട്ടത്തിൽ ആരംഭിച്ചു.
ഇന്ന് വിപണി വിപണിയില്‍ ചാഞ്ചാട്ടത്തിൽ ആരംഭിച്ചു. തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 52,480 എന്ന പോയിന്റ് നിലയിലാണ് ഇടപാടുകള്‍ നടത്തുന്നത്. ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,750 മാര്‍ക്കിലും ചുവടുവെയ്ക്കുന്നു. തുടക്കത്തില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-1.10 ശതമാനം), ഇന്‍ഫോസിസ് (-0.91 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (-0.59 ശതമാനം), ബജാജ് ഫൈനാന്‍സ് (-0.54 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (-0.50 ശതമാനം) ഓഹരികളാണ് സെന്‍സെക്‌സില്‍ പിന്നിലായത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (1.87 ശതമാനം), ഏഷ്യന്‍ പെയിന്റ്‌സ് (0.94 ശതമാനം), ഭാരതി എയര്‍ടെല്‍ (0.84 ശതമാനം), ബജാജ് ഓട്ടോ (0.74 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (0.51 ശതമാനം), ഐസിഐസിഐ ബാങ്ക് (0.51 ശതമാനം) ഓഹരികള്‍ പട്ടികയില്‍ മുന്നിലാണ്,
രാവിലെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 10 ശതമാനം ലോവര്‍ സര്‍ക്യൂട്ട് (എല്‍സി) തൊട്ടിട്ടുണ്ട്. വിപണിയില്‍ കാര്യമായ വില്‍പ്പന നടക്കവെയാണ് വോഡഫോണ്‍ ഐഡിയയുടെ പുതിയ പ്രതിസന്ധി. ഇതുവരെ 68 ലക്ഷം ഓഹരികളുടെ കൈമാറ്റം ബോംബെ സൂചികയില്‍ നടന്നുകഴിഞ്ഞു. മാര്‍ച്ച് പാദത്തില്‍ 7,022 കോടി രൂപയാണ് കമ്പനി നഷ്ടം കുറിച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 11,436 കോടി രൂപയായിരുന്നു നഷ്ടം. മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം മുന്‍നിര്‍ത്തി സ്‌പൈസ്‌ജെറ്റും 1 ശതമാനം ഇടറിയത് കാണാം. നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരഞ്ഞതാണ് സ്‌പൈസ് ജെറ്റ് ഓഹരികള്‍ക്ക് വിനയാവുന്നത്. ജനുവരി - മാര്‍ച്ച് കാലത്ത് 235.3 കോടി രൂപ നഷ്ടം കമ്പനി കുറിച്ചു. ദീര്‍ഘകാലടിസ്ഥാനത്തില്‍ വളര്‍ച്ച കണ്ടെത്താനും സേവനങ്ങള്‍ വിപുലീകരിക്കാനുമായി 2,500 കോടി രൂപ സമാഹരിക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. രാവലെ സുസ്‌ലോണ്‍ എനര്‍ജി (8.45 രൂപ), വോഡഫോണ്‍ ഐഡിയ (8.96 രൂപ), ജിഎംആര്‍ ഇന്‍ഫ്രാ (32.05 രൂപ), ഡിഷ് ടിവി ഇന്ത്യ (13.45 രൂപ), ഐഓബി (28.40 രൂപ) ഓഹരികളാണ് വില്‍പ്പനയുടെ കാര്യത്തില്‍ മുന്നില്‍. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകള്‍ എല്ലാം നേട്ടത്തിലാണ് വ്യാഴാഴ്ച്ച വ്യാപാരം നടത്തുന്നത്. 0.8 ശതമാനം മുന്നേറുന്ന നിഫ്റ്റി ഓട്ടോ സൂചികയാണ് കൂട്ടത്തില്‍ ഏറ്റവും മുന്നില്‍. വിശാല വിപണികള്‍ പരിശോധിച്ചാല്‍ ബിഎസ്ഇ മിഡ്ക്യാപില്‍ വലിയ ചലനങ്ങളില്ല. ഇതേസമയം സ്‌മോള്‍ക്യാപ് 0.2 ശതമാനം നേട്ടം കുറിക്കുന്നുണ്ട്.