2022ല്‍ വിക്ഷേപണം; ചന്ദ്രയാന്‍ മൂന്ന് അണിയറയില്‍ ഒരുങ്ങുന്നു
ദില്ലി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വൈകിയ ചന്ദ്രയാന്‍ 3 ദൗത്യം ഇനി വൈകിപ്പിക്കില്ല. 2022 മൂന്നാം പാദത്തോടെ ചന്ദ്രയാന്‍ 3 വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയൊരുക്കുന്നത്. ചന്ദ്രയാന്‍ ദൗത്യത്തിനു വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പുതിയ സമയക്രം അറിയിച്ചുകൊണ്ട് ശാസ്ത്ര - സാങ്കേതിക വകുപ്പു മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ചന്ദ്രയാന്‍ 3 ഈവര്‍ഷം വിക്ഷേപിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. കോവിഡ് വ്യാപനവും ലോക്ക് ഡൗണും തടസമാകുകയായിരുന്നു. ചന്ദ്രയാന്‍ 2നോട് സമാനമായ രൂപരേഖയായിരിക്കും ചന്ദ്രയാന്‍ 3നും. എന്നാല്‍ ഇതിന് പുതിയ ഓര്‍ബിറ്റ് ഉണ്ടായിരിക്കില്ല. ചന്ദ്രയാന്‍ 2ന്റെ സമയത്ത് വിക്ഷേപണം നടത്തിയ ഓര്‍ബിറ്റ് തന്നെ ഉപയോഗിക്കും