ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ബോചെ ലവ്ഡെയ്ല്‍ പാര്‍ക്ക്
 


പാലക്കാട്:   മലമ്പുഴ ഉദ്യാനത്തില്‍ ഭിന്നശേഷിക്കാരായ കുഞ്ഞുമാലാഖമാര്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ബോചെയുമായി സഹകരിച്ച് നിര്‍മ്മിച്ച ബോചെ പാര്‍ക്ക് ഫോര്‍ ഏബിള്‍ഡ് എയ്ഞ്ചല്‍സ് നാടിന് സമര്‍പ്പിച്ചു. പാര്‍ക്കിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെയുടെ സാന്നിദ്ധ്യത്തില്‍ നിര്‍വ്വഹിച്ചു. കേരള സര്‍ക്കാറിന്റെ ഭിന്നശേഷി സൗഹൃദ പദ്ധതിയുടെ ഭാഗമായി കേരള ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത പാര്‍ക്കാണ് ബോചെ നിര്‍മ്മിച്ച് നല്‍കിയത്.  ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ബോചെ പാര്‍ക്ക് ഫോര്‍ ഏബിള്‍ഡ് എയ്ഞ്ചല്‍സ്. ഇനിമുതല്‍ ഭിന്നശേഷി കുട്ടികളെ ഡിഫറന്റ്ലി ഏബിള്‍ഡ് എന്ന് വിളിക്കില്ല. പകരം ഏബ്ള്‍ഡ്  ഏയ്ഞ്ചെല്‍സ് എന്നാണ് വിളിക്കേണ്ടതെന്ന് ബോചെ അഭിപ്രായപ്പെട്ടു.
  ചടങ്ങില്‍ എ. പ്രഭാകരന്‍ (എം.എല്‍.എ., മലമ്പുഴ) അധ്യക്ഷത വഹിച്ചു. രാധിക മാധവന്‍ (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), എം. ശിവദാസന്‍ (ചീഫ് എഞ്ചിനീയര്‍ പ്രോജക്ട്‌സ്), സില്‍ബര്‍ട്ട് ജോസ് (ഡി.ടി.പി.സി. സെക്രട്ടറി), കെ.ബിനുമോള്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പാലക്കാട്), സുമലത മോഹന്‍ദാസ് (വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്, മലമ്പുഴ) അഡ്വ. ജോസ് ജോസഫ് (കേരള വാട്ടര്‍ അതോറിറ്റി മെമ്പര്‍), ഹേമലത (മെമ്പര്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത്), കെ.കെ. പ്രമോദ് (സി.പി.ഐ.എം.) അലക്‌സ് തോമസ് (കേരള കോണ്‍ഗ്രസ് (എം)), ഷിജു എ., (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), അഡ്വ. കുശലകുമാര്‍ (കേരള കോണ്‍ഗ്രസ് (എം)), സതീശന്‍ (ജനതാദള്‍ (എസ്)), മോഹന്‍ ജി. (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇറിഗേഷന്‍ ഡിവിഷന്‍ മലമ്പുഴ), ഷീന്‍ ചന്ദ് (സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ശിരുവാണി പ്രൊജക്ട് സര്‍ക്കിള്‍, പാലക്കാട്) എന്നിവര്‍  സംബന്ധിച്ചു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media