ഗുരുവായൂര്‍ ക്ഷേത്രം പ്രധാന തന്ത്രി അന്തരിച്ചു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. കൊവിഡാനന്തര ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.30ഓടെയായരുന്നു അന്ത്യം.2013 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രം പ്ര ധാന തന്ത്രി ആയിരുന്നു.കോവിഡ് ബാധിതനായി ഒരാഴ്ചയിലേറെയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസ തടസവും രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതും മൂലം ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. മരണസമയത്ത് കൊവിഡ് നെഗറ്റീവ് ആയിരുന്നുകഴിഞ്ഞ മാസം 16ന് നടന്ന മേല്‍ശാന്തി നറുക്കെടുപ്പിനാണ് അദ്ദേഹം അവസാനമായി ക്ഷേത്രത്തിലെത്തിയത്. എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്താണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക