രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനവും
കേരളത്തിലും മഹാരാഷ്ട്രയിലും: കേന്ദ്ര അരോഗ്യ മന്ത്രി
ദില്ലി: രാജ്യത്തെ കോവിഡ് 19 കേസുകളില്‍ 70 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍. ജനിതകമാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ ഇതുവരെ 153 പേര്‍ക്ക് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രി അറിയിച്ചു. രാജ്യത്തെ 147 ജില്ലകളില്‍ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ പുതിയ കോവിഡ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 18 ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിലും ആറ് ജില്ലകളില്‍ കഴിഞ്ഞ മൂന്നാഴ്ച്ചക്കുള്ളിലും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.