52-ാംമത് ഇന്ത്യന്‍ പനോരമ; തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങള്‍ പ്രഖ്യാപിച്ചു
ഗോവയില്‍ വച്ച് നടക്കുന്ന 52-ാംമത് ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 25 സിനിമകളാണ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനായി 12 അംഗ ജൂറി തിരഞ്ഞെടുത്തത്.
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത 'വെള്ളം', ജയരാജ് സംവിധാനം ചെയ്ത 'നിറയെ തത്തകളുള്ള മരം 'എന്നിവയാണ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാളം ചലച്ചിത്രങ്ങള്‍.
221 ചലച്ചിത്രങ്ങളില്‍ നിന്നാണ് 25 സിനിമകള്‍ ജൂറി തിരഞ്ഞെടുത്തത്. 9 ദിവസം നീളുന്ന ചലച്ചിത്ര മേള നവംബര്‍ 20 മുതലാണ് ആരംഭിക്കുക. മേളയില്‍ 25 ഫിച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും പ്രദര്‍ശിപ്പിക്കും.