നേട്ടം നിലനിർത്താനാകാതെ വിപണി; സെൻസെക്സ് 119 പോയന്റ്നഷ്ടത്തോടെ തുടക്കം
മുംബൈ: നേട്ടം നിലനിർത്താനാകാതെ വിപണി. വില്പന സമ്മർദവും ആഗോള വിപണികളിലെ ഉണർവില്ലായ്മയും സൂചികകളെ ബാധിച്ചു.
സെൻസെക്സ് 119 പോയന്റ് താഴ്ന്ന് 55,462ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 16,525ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഗ്രാസിം, ഐഒസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.
ടെക് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, സൺ ഫാർമ, സിപ്ല, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം തുടങ്ങിയ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എഫ്എംസിജി, ഫാർമ സൂചികകളാണ് നേട്ടത്തിൽ മുന്നിൽ.