കോഴിക്കോട്: ഓഗസ്റ്റ് 24, 25 തീയതികളില്‍ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന കേരള ഡെന്റല്‍ ഡീലേര്‍സ് അസോസിയേഷന്‍ എക്സ്പോ 2024ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ എംഎസ്എംഇ മന്ത്രാലയത്തിന്റെ (Ministry of Micro, small & Medium Enterprises) അംഗീകാരം ലഭിച്ചതായി കേരള ഡെന്റല്‍ ഡീലേര്‍സ് അസോസിയേഷന്‍ (കെഇഡിഡിഎ)അറിയിച്ചു. ഈ അംഗീകാരത്തിലൂടെ എംഎസ്എംഇ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ഡെന്റല്‍ എക്‌സ്‌പോയായിരിക്കുകയാണ് കേരള ഡെന്റല്‍ ഡീലേര്‍സ് അസോസിയേഷന്‍ എക്സ്പോ 2024 എന്ന് കെഇഡിഡിഎ പ്രസിഡന്റ് കെ. മുഹമ്മദ് ഷൈജല്‍, സെക്രട്ടറി ബജീല്‍ നജ്ദുല്ല, ട്രഷറര്‍ ഹിറ്റന്‍ പി ആഷര്‍ എന്നിവര്‍ അറിയിച്ചു. എക്‌പോയില്‍ പങ്കെടുക്കാന്‍ https://keddaexpo.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.
ഓഗസ്റ്റ് 24, 25 തീയതികളില്‍ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കപ്പെടുന്ന എക്‌സ്‌പോ 240-ലധികം സ്റ്റാളുകള്‍ ഉള്‍ക്കൊള്ളുന്ന കേരളത്തിലെ ഏറ്റവും വലിയ ഡെന്റല്‍ എക്‌സ്‌പോയാണ്. ദന്തഡോക്ടര്‍മാര്‍, ഡെന്റല്‍ ഡീലര്‍മാര്‍, ഡെന്റല്‍ ലാബുകള്‍, ഡെന്റല്‍ കോളേജുകള്‍, ഡെന്റല്‍ വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ അയ്യായിരത്തോളം ഡെന്റല്‍ പ്രൊഫഷണലുകള്‍ എക്സ്പോയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡെന്റല്‍ പ്രൊഫഷണല്‍ രംഗത്തെ വളര്‍ച്ചയും, നൂതന ആശയങ്ങളും, സാങ്കേതിക വിദ്യകളും ചര്‍ച്ച ചെയ്യാനും, പരസ്പരം കൈമാറാനും അവസരമൊരുക്കുന്ന, ഡെന്റല്‍ ടെക്‌നോളജിയിലും സൊല്യൂഷനിലുമുള്ള ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വേദിയെന്ന നിലയിലാണ് എക്‌സ്‌പോ ഒരുക്കിയിരിക്കുന്നത്. പ്രൊക്യുര്‍മെന്റ് മാര്‍ക്കറ്റിങ്് സപ്പോര്‍ട്ട് സ്‌കീമിലെ 'ആഭ്യന്തര വ്യാപാര മേള' എന്ന വിഭാഗത്തിലാണ് എക്‌സ്‌പോയ്ക്ക് ് എംഎസ്എംഇ അംഗീകാരം ലഭിച്ചിരിക്കുന്നത്.