കൊല്ലം: ശശി തരൂരിനെതിരെ വിമര്‍ശനവുമായി കെ.മുരളീധരന്‍. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകം. തെരഞ്ഞെടുപ്പ് ദിവസം തരൂര്‍ നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്നും കെ. മുരളീധരന്‍. നടപടി വേണമോ വേണ്ടയോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. പ്രചാരണത്തിന് ക്ഷണിച്ചില്ല എന്ന് പറയുന്നത് ശെരിയല്ലെന്നും വര്‍ക്കിങ് കമ്മിറ്റി അംഗം രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകമാണെന്നും മുരളീധരന്‍. ഞങ്ങള്‍ ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് നിലമ്പൂരിലെ ജനങ്ങള്‍ വിലകൊടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരിലെ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം അംഗീകരിക്കാന്‍ സിപിഎം തയ്യാറാകണമെന്നും കെ മുരളീധരന്‍. ഭരണത്തുടര്‍ച്ചയെന്ന വ്യാമോഹം ജനം തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പടെ തമ്പടിച്ച് പ്രവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ല. അന്‍വറിന് വോട്ട് കിട്ടിയത് അംഗീകരിക്കുന്നു. തുടര്‍ന്നുള്ള കാര്യങ്ങള്‍ ഇപ്പോള്‍ അജണ്ടയില്‍ ഇല്ലെന്നും യുഡിഎഫില്‍ ചേരണോ വേണ്ടയോ എന്ന് അന്‍വര്‍ തീരുമാനിക്കട്ടെയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
9jkzfb