കുരുന്നുകളുടെ ഒത്തുചേരലായി 'വാവാസ് ഡേ ഔട്ട്'.



കോഴിക്കോട്:  സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കുട്ടികള്‍ക്ക് മാനസികോല്ലാസവും ആത്മവിശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് വിഭാഗം സംഘടിപ്പിക്കുന്ന 'വാവാസ് ഡേ ഔട്ട്'ന്റെ 14-ാം പതിപ്പ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രോഗമുക്തി നേടിയ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പ്രത്യേക ആര്‍ട്ട് ബുക്കിന്റെയും, 'ഡിഎം ഹെല്‍ത്ത്‌കെയര്‍ മാഗസിന്റെയും' പ്രകാശനം ഗോപിനാഥ് മുതുകാട് നിര്‍വ്വഹിച്ചു.  രോഗാവസ്ഥകളെ അതിജീവിച്ച് ഈ കുരുന്നുകള്‍ പ്രകടിപ്പിക്കുന്ന ഊര്‍ജ്ജവും അവരുടെ മുഖത്തെ പുഞ്ചിരിയുമാണ് യഥാര്‍ത്ഥ മാജിക്കെന്നും, കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവര്‍ക്ക് പരസ്പരം ഇടപഴകാന്‍ ഇത്തരം വേദികള്‍ ഒരുക്കുന്നത് ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.ജെ വില്‍സണ്‍ മുഖ്യാഥിതിയായി. കഴിഞ്ഞ 25 വര്‍ഷമായി സമൂഹത്തിലെ കുട്ടികള്‍ക്ക് മികച്ച പീഡിയാട്രിക് പരിചരണം നല്‍കാന്‍ ഈ വകുപ്പിന് സാധിച്ചു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ആശുപത്രി എന്നും കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്കപ്പുറം രോഗികളുമായി ഊഷ്മളമായൊരു ബന്ധം സ്ഥാപിക്കാന്‍ ഈ കൂട്ടായ്മയിലൂടെ സാധിക്കുന്നുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം വ്യക്തമാക്കി.
 പീഡിയാട്രിക് വിഭാഗത്തിന്റെ 25-ാം വാര്‍ഷിക വേളയില്‍,  ഈ വിഭാഗത്തിലെ മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തി മുതിര്‍ന്ന ഡോക്ടര്‍മാരായ പീഡിയാട്രിക് വിഭാഗം മേധാവി ഡോ.സുരേഷ് കുമാര്‍ ഇ.കെ, ഡോ.കെ.കെ.വര്‍മ്മ, ഡോ.ജൂഡ് ജോസഫ്, ഡോ.സതീഷ് കെ.വി, ഡോ.നാരായണന്‍, ഡോ. അക്ബര്‍ ശരീഫ് തുടങ്ങിയ ഡോക്ടര്‍മാരെ ആശുപത്രി മാനേജ്മെന്റ് ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി. ചടങ്ങില്‍ പീഡിയാട്രിക് വിഭാഗം ഡോക്ടര്‍മാര്‍, ശസ്ത്രക്രിയകള്‍ക്ക് വിധേയരായ കുട്ടികള്‍, അവരുടെ മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. .

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media