ഇതുകൊണ്ടൊന്നും സിപിഎം തളരില്ല; തളര്‍ത്തിക്കളയാമെന്നത് വ്യാമോഹം: പിണറായി
 


തിരുവനന്തപുരം: ഇഡി പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. തിരുവനന്തപുരം ബേക്കറി ജം?ഗ്ഷനിലെ വാടക വീട്ടില്‍ നടത്തിയ ഇഡി പരിശോധന പൂര്‍ത്തിയായി. ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും ഈ തരത്തിലുള്ള നടപടികള്‍ കൊണ്ട് തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ വീട്ടില്‍ കയറി ഇത്തരമൊരു പരിശോധന നടത്താന്‍ കേന്ദ്ര ഏജന്‍സി ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായെന്നും ഇത് പെട്ടെന്നുണ്ടായ ഒന്നല്ലെന്നും, കരുതിക്കൂട്ടിയുള്ളതാണെന്നും പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയടക്കമുള്ള പലര്‍ക്കും വലിയ മനഃസംതൃപ്തി നല്‍കുന്ന കാര്യമാണ് സംഭവിച്ചതെന്നും തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവരുടെ നേരെ ഇഡി ആക്രമണം നടന്നോട്ടെയെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി,

'എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല. എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നില്ല' എന്ന് മുന്‍പ് പരസ്യമായി ചോദിച്ച രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ക്ക് ഇത് സന്തോഷം നല്‍കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ ബിജെപി ഗവണ്‍മെന്റ്‌റ് കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media