വിപണി നേട്ടത്തോടെ തുടക്കം
മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 298 പോയന്റ് ഉയര്‍ന്ന് 61,558ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 18,309ലുമാണ് വ്യാപാരം നടക്കുന്നത്.
ഒഎന്‍ജിസി, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ്, എച്ചഡിഎഫ്‌സി. കൊട്ടക് ബാങ്ക്, ടാറ്റ സ്റ്റീല്‍, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഏഷ്യന്‍ പെയിന്റ്, ടൈറ്റാന്‍, ബാജാജ് ഓട്ടോ, ടിസിഎസ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.