റോഡ് പ്രവൃത്തിയില്‍ അലംഭാവം കാണിച്ച കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ നടപടി
റോഡ് പ്രവര്‍ത്തിയില്‍ അലംഭാവം കാണിച്ച കരാറുകാര്‍ക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്.
ദേശീയ പാത 766 ല്‍ നടക്കുന്ന പ്രവൃത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് നടപടി. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയറാണ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചത്. കോഴിക്കോട് ജില്ലയിലെ കരാറുകാരനില്‍ നിന്നും പിഴ (ലിക്വിഡേറ്റഡ് ഡാമേജ്) ഈടാക്കാന്‍ ശുപാര്‍ശ. നാഥ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്പനിയാണ് പിഴ നല്‍കേണ്ടത്.
അതേസമയം, സമയബന്ധിതമായി പ്രവൃത്തിപൂര്‍ത്തീകരിക്കാത്ത കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 17 ന് മന്ത്രി ദേശീയ പാത സന്ദര്‍ശിച്ചിരുന്നു.