കോഴിക്കോട്: മേപ്പയൂരിലെ പുറക്കാമലയിലെ ക്വാറിക്കു നേരെ സ്ഥാപിത താത്പര്യക്കാര്‍ അക്രമം നടത്തുന്നുവെന്ന് കേരള മൈനിംഗ് ആന്റ് ക്രഷിംഗ് ഓണേഴ്‌സ് അസോസിയേഷന്‍. അക്രമം തുടര്‍ന്നാല്‍ കോഴിക്കോട് ജില്ലയിലെ ക്വാറികള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.കെ.ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിയമാനുസൃതമായി രേഖകളും അനുമതിയും എല്ലാം നേടി പ്രവര്‍ത്തനം ആരംഭിക്കാനിരിക്കയാണ് പുറക്കാമലയിലെ ക്വാറി. ഇതിനിടയിലാണ് സാമ്പത്തിക നേട്ടം ലക്ഷ്യം കണ്ട് ഒരു വിഭാഗം സാമൂഹ്യ ദ്രോഹികളും കടപ പരിസ്ഥിതി വാദികളും ക്വാറിക്കെതിരെ അക്രമം അഴിച്ചു വിടുന്നത്.
ക്ലാറിയില്‍ സിസിടിവി സ്ഥാപിക്കാന്‍ വന്നവരേയും സമീപ വാസിയും ക്വാറിയിലെ സൂപ്പര്‍വൈസറുമായ ഫിറോസിനേയും കെ. ലോഹ്യ, മുരളി എന്നിവരുടെ നേതൃത്വത്തില്‍ ഇരുന്വുവടിയും മറ്റ് മാരകായുധങ്ങളുമായി മര്‍ദ്ദിച്ചു. അക്രമം അഴിച്ചു വിട്ടശേഷം ആശുപത്രിയില്‍ അഡ്മിറ്റായി സംഭവം അട്ടിമറിച്ച് തങ്ങള്‍ക്ക് മര്‍ദ്ദനമേറ്റു എന്ന രീതിയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് അക്രമികള്‍. ഇവരുടെ കള്ളക്കഥ ചില മാധ്യമങ്ങള്‍ വാര്‍ത്തകളായ് പ്രസിദ്ധീകിരിക്കുകയും ചെയ്യുന്നു. നിജസ്ഥിതി അന്വേഷിച്ച് തെറ്റായ വാര്‍ത്തകള്‍ വരുന്നത് നിര്‍ത്തണമെന്നും യഥാര്‍ത്ഥ വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കണമെന്നും എം.കെ. ബാബു പറഞ്ഞു.
തെറ്റായ പ്രചരണങ്ങളും സമരങ്ങളും നടത്തി ഒടുവില്‍ ഒത്തു തീര്‍പ്പെന്ന രീതിയില്‍ ക്വാറി ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റുന്ന രീതിയുണ്ട്. പുറക്കാമലയിലെ സമരക്കാരും ലക്ഷ്യം വയ്ക്കുന്നത് ഇതു തന്നെയാണ്. ഇത്തരക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നിയമ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ കോഴിക്കോട് ജില്ലയിലെ എല്ലാ ക്വാറികളും നിശ്ചലമാവുമെന്ന് കെ.എം.സിഒഎ ജനറല്‍ സെക്രട്ടറി തോപ്പില്‍ സുലൈമാന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ മണലൊടി, സെക്രട്ടറി രവീന്ദ്രന്‍ മേപ്പയൂര്‍, ടി.കെ. അബ്ദുള്‍ ലത്തീഫ് ഹാജി, കെ.സി. കൃഷ്ണന്‍ മാസ്റ്റര്‍, എന്‍.പി. നസീര്‍, കെ.സി. പവിത്രന്‍ എന്നിവരും പങ്കെടുത്തു.