സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയാണ് വില. ഒരു ഗ്രാമിന് 4,455 രൂപയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞു. ട്രോയ് ഔണ്‍സിന് 1,837 ഡോളറിലാണ് വ്യാപാരം. ഇന്നലെ ഒരു പവന് 35,800 രൂപയായി വില ഉയര്‍ന്നിരുന്നു.
ഡോളറിനെതിരെ രൂപ കരുത്താര്‍ജിയ്ക്കുന്നതും നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതും ഒക്കെ സ്വര്‍ണ വിലയെ ബാധിച്ചിരുന്നു. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയ നടപടിയും സ്വര്‍ണ വില കുറയാന്‍ കാരണമായി. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതും ഇതോടൊപ്പം തന്നെ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്.ഫെബ്രുവരി 5ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന് 35,000 രൂപയായിരുന്നു സ്വര്‍ണ വില. ഫെബ്രുവരിയില്‍ ഇതുവരെ പവന് 1,160 രൂപ കുറഞ്ഞു. ഫെബ്രുവരി ഒന്നിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു വില. ഒരു പവന്‍ സ്വര്‍ണത്തിന് 36,800 രൂപയായിരുന്നു വില.