കളക്ഷനില്‍ ചരിത്ര നേട്ടവുമായി ലൈഫ് ഇന്‍ഷുറന്‍സ്
കളക്ഷനില്‍ ചരിത്ര നേട്ടവുമായി ലൈഫ് ഇന്‍ഷുറന്‍സ്
മാര്‍ച്ചില്‍ അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1.84 ലക്ഷം കോടി രൂപയുടെ പ്രീമിയമാണ് എല്‍ഐസിയില്‍ എത്തിയത്. എല്‍ഐസി പ്രീമിയം കളക്ഷനില്‍ എക്കാലത്തെയും ഉയര്‍ന്ന തുകയാണിത്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ 1.77 ലക്ഷം കോടിയില്‍ നിന്നുമാണ് 2020-21 വര്‍ഷത്തില്‍ 1.84 ലക്ഷം കോടി രൂപയുടെ പുതിയ ബിസിനസ്സ് അഥവാ ഒന്നാം വർഷ പ്രീമിയം വളര്‍ച്ച നേടിയതെന്ന് എല്‍ഐസി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 1.34 ലക്ഷം കോടി രൂപ നഷ്ടപരിഹാരമായും പോളിസി ഉടമകള്‍ക്ക് എല്‍ഐസി കഴിഞ്ഞ വര്‍ഷം നല്കി.
കഴിഞ്ഞ സാമ്പത്തിക വർഷം 564 ബില്യൺ രൂപയുടെ പുതിയ പ്രീമിയമാണ് ഐല്‍ഐസി നേടിയത്. ഇന്‍ഷുറന്‍സ് വിപണിയുടെ 66.18 ശതമാനം നേടിയതായി അവകാശപ്പെട്ട എല്‍ഐസി 2.10 കോടി പോളിസികൾ ആണ് വിറ്റത്. കഴിഞ്ഞ വർഷം പെൻഷൻ, ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതികൾ പ്രകാരം എല്‍ഐസിക്ക് 1.27 ലക്ഷം കോടിയാണ് ലഭിച്ചത്.