മുന്‍ ഭാര്യ നല്‍കിയ പരാതിയില്‍  നടന്‍ ബാല അറസ്റ്റില്‍
 


കൊച്ചി:  മുന്‍ ഭാര്യ നല്‍കിയ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടില്‍ നിന്നും പുലര്‍ച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായി. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസില്‍ പ്രതികളാണ്.  


കഴിഞ്ഞ ഏതാനും ദിവസമായി ബാലയും മുന്‍ ഭാര്യയും തമ്മിലുളള  തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ട വീഡിയോ ആണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നായിരുന്നുമകള്‍ പറഞ്ഞത്. തന്റെ അമ്മയെ ഉപദ്രവിച്ചിരുന്നുവെന്നും മകള്‍ പറഞ്ഞു. പിന്നാലെ കുഞ്ഞിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. സമൂഹ മാധ്യമങ്ങളില്‍ ബാലയും പ്രതികരണങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് ബാലക്കെതിരെ മുന്‍ഭാര്യയും രംഗത്തെത്തി. ഈ പ്രശ്‌നങ്ങളാണ് ബാലയുടെ അറസ്റ്റിലേക്ക് എത്തിയത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media