ഒരു ഫോണില്‍ ഉപയോഗിക്കാം രണ്ട് വാട്ടസ് ആപ്പ് എക്കൗണ്ടുകള്‍
ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പ് എന്നതില്‍ നിന്നും ഒരുപാട് ദൂരം മുന്നോട്ട് പോയ ഒരു ആപ്പ് ആണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. ഇന്ന് പലരും സ്വന്തം ബിസിനസ് പോലും ചെയ്യുന്നത് വാട്‌സ്ആപ്പ് മുഖേനയാണ്. ചിലര്‍ക്കെങ്കിലും സ്വകാര്യ ആവശ്യത്തിനായും, ഓഫീസ് ആവശ്യത്തിനായും രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. ഈ ആവശ്യമുള്ള പലരും രണ്ട് സിം കാര്‍ഡുകളും രണ്ട് ഫോണുകളില്‍ സ്ഥാപിച്ചാവും രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്.
അതെ സമയം ഡ്യുവല്‍-സിമ്മുകളുടെ ഈ കാലത്ത് ഈ ആവശ്യത്തിനായി രണ്ട് ഫോണ്‍ വാങ്ങേണ്ട കാര്യമില്ല. ഷവോമി, സാംസങ്, വിവോ, ഓപ്പോ, വാവേയ്, ഹോണര്‍ തുടങ്ങിയ പല സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും തങ്ങളുടെ ഫോണുകളില്‍ വാട്‌സ്ആപ്പ് പോലുള്ള ആപ്പുകള്‍ രണ്ട് രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. 'ഡ്യുവല്‍ ആപ്‌സ്' അല്ലെങ്കില്‍ 'ഡ്യുവല്‍ മോഡ്' എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ബ്രാന്‍ഡ് അനുസരിച്ച് ഓരോ ഫോണുകള്‍ക്കും ഈ സവിശേഷതയുടെ പേര് വ്യത്യസ്തമാണ്. പല സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും പിടി ഇല്ലാത്ത ഈ ഫീച്ചറിനെപ്പറ്റി അറിയാം.
സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് അനുസരിച്ച് ഓരോന്നിനും ഈ സംവിധാനം വ്യതമായ പേരുകളിലാണ് എന്ന് പറഞ്ഞുവല്ലോ. ഓരോ ബ്രാന്‍ഡും ഈ സംവിധാനത്തെ പറയുന്ന പേരും ഫോണിന്റെ സെറ്റിങ്‌സില്‍ എവിടെയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത് എന്നും മനസിലാക്കാം.
സാംസങ്: ഡ്യുവല്‍ മെസഞ്ചര്‍
സെറ്റിംഗ്‌സ്> അഡ്വാന്‍സ് ഫീച്ചേഴ്‌സ്> ഡ്യുവല്‍ മെസഞ്ചര്‍
ഷവോമി (MIUI): ഡ്യുവല്‍ ആപ്പ്‌സ്
സെറ്റിംഗ്‌സ്> ഡ്യുവല്‍ ആപ്പ്‌സ്
ഓപ്പോ: ക്ലോണ്‍ ആപ്പ്‌സ്
സെറ്റിംഗ്‌സ്> ക്ലോണ്‍ ആപ്പ്‌സ്
വിവോ: ആപ്പ് ക്ലോണ്‍
സെറ്റിംഗ്‌സ്> ആപ്പ് ക്ലോണ്‍
അസൂസ്: ട്വിന്‍ ആപ്പ്‌സ്
സെറ്റിംഗ്‌സ്> ട്വിന്‍ ആപ്പ്‌സ്
വാവേയ്, ഹോണര്‍: ആപ്പ് ട്വിന്‍
സെറ്റിംഗ്‌സ്> ആപ്പ് ട്വിന്‍
എങ്ങനെ 2 വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാം?
നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലെ സെറ്റിങ്‌സില്‍ ചെന്ന് ഡ്യുവല്‍ അപ്ലിക്കേഷന്‍ സെറ്റിംഗ്‌സ് ഓപ്ഷന്‍ തുറക്കുക
ലിസ്റ്റില്‍ നിന്നും വാട്ട്സ്ആപ്പ് തിരഞ്ഞെടുക്കുക (ഏതു ആപ്പ് വേണമെങ്കില്‍ ഇങ്ങനെ ഡ്യൂപ്ലിക്കേറ്റ് ചെയ്യാം)
ബാക്ക്ഗ്രൗണ്ടില്‍ നടക്കുന്ന ഡ്യൂപ്ലിക്കേഷന്‍ പൂര്‍ണമാവാന്‍ കാത്തിരിക്കുക.
തുടര്‍ന്ന് ഹോം സ്‌ക്രീനിലേക്ക് പോയി നിങ്ങളുടെ അപ്ലിക്കേഷന്‍ ലോഞ്ചറില്‍ കാണുന്ന രണ്ടാമത്തെ വാട്ട്സ്ആപ്പ് ലോഗോയില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ രണ്ടാം ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രണ്ടാമത്തെ വാട്‌സ്ആപ്പ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുക.