യുഡിഎഫില്‍ നിന്ന് കൂടുതല്‍പേര്‍ സിപിഎമ്മിലെത്തും: എംഎ ബേബി
തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും കൂടുതല്‍ പേര്‍ സിപിഎമ്മിലും എല്‍ഡിഎഫിലും എത്തുമെന്ന് എംഎ ബേബി. കോണ്‍ഗ്രസ് ലീഗ് നേതാക്കളും പ്രവര്‍ത്തരും എല്‍ഡിഎഫിലെത്തും. വന്നവര്‍ക്കാര്‍ക്കും നിരാശരാകേണ്ടി വരില്ലെന്നും അര്‍ഹമായ പരിഗണന കിട്ടുമെന്നും എം എ ബേബി പറഞ്ഞുകേരള കോണ്‍ഗ്രസിന്റെ (എം) കടന്ന് വരവ് ഗുണം ചെയ്‌തെന്ന് എംഎ ബേബി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ശക്തി തെളിയിച്ചു. എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നും ബേബി.