രാജ്യത്ത് കോവിഡ് കുറയുന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 30,093 പേര്‍ക്ക്
ന്യൂഡെല്‍ഹി: ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്.പുതിയതായി രോഗം സ്ഥിരീകരിച്ചത് മുപ്പതിനായിരത്തില്‍ താഴെ ആളുകള്‍ക്ക് മാത്രം.
ഇന്നലെ രോഗം സ്ഥിരീകരിച്ചത് 30,093 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.നാല് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. അതേസമയം 45,254 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനം ആണ്. മുന്നൂറ്റി എഴുപത്തിനാല് മരണങ്ങള്‍ കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
വാക്‌സിനേഷന്ഡ 41 കോടി കടന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 41,18,46,401 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്.