സുരക്ഷ മുഖ്യം, ഇക്കോയ്ക്ക് എയര്‍ബാഗുകളുമായി മാരുതി, വിലയും കൂടും


മാരുതി സുസുക്കി  അതിന്റെ ജനപ്രിയ സെവന്‍ സീറ്റര്‍ വാന്‍ ഇക്കോയുടെ  എല്ലാ നോണ്‍-കാര്‍ഗോ വേരിയന്റുകളുടെയും വില വര്‍ദ്ധിപ്പിച്ചു. മൂന്ന് നിരകളുള്ള വാഹനത്തില്‍ പാസഞ്ചര്‍ എയര്‍ബാഗുകള്‍ ഘടിപ്പിച്ചതാണ് വില കൂടാന്‍ കാരണം. പാസഞ്ചര്‍ എയര്‍ബാഗുകള്‍ ചേര്‍ത്തതോടെ മാരുതി ഇക്കോയുടെ വില 8,000 രൂപ വര്‍ദ്ധിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.ഈക്കോയുടെ വില വര്‍ദ്ധന നവംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാരുതി പ്രസ്താവനയില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഈക്കോയുടെ എക്സ്-ഷോറൂം വില ഇപ്പോള്‍ 4.3 ലക്ഷം രൂപയായി. 

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഇക്കോ. മാരുതി സുസുക്കിയുടെ ജനപ്രിയ വാനായ ഈക്കോയ്ക്ക് അടുത്തിടെ 10 വയസ് തികഞ്ഞിരുന്നു. മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‌സയ്ക്ക് പകരക്കാരനായി 10 വര്‍ഷം മുമ്പ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയ ഈ വാന്‍ അടുത്തിടെ 7 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. 

2010 ജനുവരിയില്‍ വിപണിയില്‍ എത്തിയ ഈക്കോ രണ്ട് വര്‍ഷത്തിനുള്ളില്‍  ഒരുലക്ഷത്തിലധികം യൂണിറ്റുകള്‍ നിരത്തിലെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വില്‍പ്പന ക്രമാനുഗതമായി ഉയര്‍ന്നു.  കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഈക്കോയുടെ ഏഴ് ലക്ഷം യൂണിറ്റുകളാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളതെന്നും ഇന്ത്യയിലെ വാന്‍ ശ്രേണിയുടെ 90 ശതമാനവും കയ്യിലൊതുക്കുന്നത് മാരുതി ഈക്കോയാണെന്നുമാണ്  കണക്കുകള്‍. 

മൂന്ന് കാര്‍ഗോ വേരിയന്റുകളിലും നാല് പാസഞ്ചര്‍ വേരിയന്റുകളിലും ഒരു ആംബുലന്‍സ് വേരിയന്റുകളിലുമാണ് മാരുതി ഇക്കോ വാന്‍ വാഗ്ദാനം ചെയ്യുന്നത്. മാരുതി ഇക്കോയുടെ ടോപ്പ്-സ്‌പെക്ക് ട്രിമ്മിന്റെ എക്‌സ്-ഷോറൂം വില 7.29 ലക്ഷം രൂപ വരെയാണ്.

ഈ വര്‍ഷം മാര്‍ച്ചില്‍ എല്ലാ കാറുകള്‍ക്കും എയര്‍ബാഗ് കേന്ദ്രം നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ഇക്കോയില്‍ പാസഞ്ചര്‍ എയര്‍ബാഗുകള്‍ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ എല്ലാ പുതിയ കാറുകളോടും ഈ നിയമം പാലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇക്കോ പോലുള്ള നിലവിലുള്ള മോഡലുകള്‍ക്ക് ഓഗസ്റ്റ് അവസാനത്തോടെ ഈ നിയമം പാലിക്കാനുള്ള സമയപരിധി ഉണ്ടായിരുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാറുകളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ഭാവിയില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media