മലയാളത്തിന്റെ മസില്‍ മന്നന്‍ ഉണ്ണിമുകുന്ദന് ഇന്ന് പിറന്നാള്‍ ദിനം; ആശംസകളുമായി താരങ്ങള്‍
മലയാളത്തിന്റെ പ്രിയതാരം ഉണ്ണിമുകുന്ദന് ഇന്ന് മുപ്പത്തിനാലാം പിറന്നാള്‍. മലയാളത്തിന്റെ മസില്‍ അളിയന് ആശംസയുമായി ആരാധകരും സഹപ്രവര്‍ത്തകരും അടക്കം ഒട്ടേറെപ്പേരാണ് എത്തിയത്. പൃഥ്വിരാജ്, നിവിന്‍ പോളി, ടോവിനോ തോമസ്, അനു സിതാര, അനുശ്രീ, അഞ്ചു കുര്യന്‍,സൂരജ് തേലക്കാട് തുടങ്ങിയ താരങ്ങളും ഉണ്ണിമുകുന്ദന് ആശംസയറിയിച്ചു.
മലയാളത്തിന്റെ മസില്‍ അളിയന്.. ഞങ്ങടെ ഉണ്ണി ചേട്ടന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍... എല്ലാ വിധ നന്മകളും നേരുന്നു.... അനുശ്രീ ആശംസിച്ചു.
വലിയ സ്വപ്നങ്ങള്‍ കാണുന്ന മനുഷ്യന് ഇതാ ഒരു മികച്ച ദിവസം ആശംസിക്കുന്നു. സഹോദരാ, നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ... നിവിന്‍ പോളി ആശംസിച്ചു
നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി അഭിനയരംഗത്തേക്കെത്തുന്നത്.
മല്ലു സിങ്, ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിച്ച വിക്രമാദിത്യന്‍ എന്നീ സിനിമകള്‍ ഉണ്ണിമുകുന്ദന്റെ സിനിമാജീവിതത്തിലെ നാഴികക്കലുകളില്‍ ഒന്നായിരുന്നു.