സോളാര്‍ പീഡന പരാതിയില്‍ കെ.സി വേണുഗോപാലിനും സിബിഐയുടെ ക്ലീന്‍ ചിറ്റ്. പരാതിക്കാരിയെ കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കി. മൂന്ന് തവണ കെ.സി വേണുഗോപാല്‍ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
2012 മെയ്മാസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. അന്ന് ടൂറിസം മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ വസതിയില്‍വെച്ച് കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ക്രൈംബ്രാഞ്ചില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു.