തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോര്‍ട്ട്. ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്. നേരത്തേയും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു. അന്ന് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
തുടര്‍ ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി പോവുന്നതെന്നാണ് വിവരം. പുലര്‍ച്ചെയാണ് മുഖ്യമന്ത്രിയുടെ ഫ്‌ലൈറ്റ്. നേരത്തെ, മയോക്ലിനിക്കല്‍ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിന്റെ തുടര്‍ ചികിത്സയ്ക്കും പരിശോധനയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ യാത്ര. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് മകള്‍ക്ക് കൂട്ടിരിപ്പിനെത്തിയ അമ്മ മരിച്ച സംഭവത്തില്‍ വ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ യാത്ര എന്നതും ശ്രദ്ധേയമാണ്. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി യാതൊന്നും പ്രതികരിച്ചിരുന്നില്ല. എല്ലാം മന്ത്രിമാര്‍ പറയുമെന്ന് മാത്രമായിരുന്നു പ്രതികരണം.