അമേരിക്കയെ ഞെട്ടിച്ച് ഇറാന്റെ 'ഹന്ദാല സംഘം' ; എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്തു
 



വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഡയറക്ടര്‍ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇറാന്‍ സര്‍ക്കാരുമായി ബന്ധമുള്ള 'ഹന്ദാല ഹാക്ക് ടീം' എന്ന ഹാക്കര്‍ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് വിവരം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനാണ് ഇന്ത്യന്‍ വംശജനായ കാഷ് പട്ടേല്‍. ഇദ്ദേഹത്തിന്റെ ഇമെയിലില്‍ നിന്നുള്ള ചില വ്യക്തിഗത ചിത്രങ്ങളും ബയോഡാറ്റയും ഹാക്കര്‍മാര്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു.

ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം യുഎസ് നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് സ്ഥിരീകരിക്കുന്നു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന രേഖകള്‍ ആധികാരികമാണെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ഇവ 2010-നും 2019-നും ഇടയിലുള്ളതാണെന്നും അവയ്ക്ക് നിലവിലെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമില്ലെന്നും എഫ്ബിഐ വക്താവ് പ്രതികരിച്ചു. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍, കൂടുതല്‍ വെല്ലുവിളി എഫ്ബിഐ ഇപ്പോള്‍ നേരിടുന്നുണ്ട്. ഇതിന്റെ ആഘാതം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എഫ്ബിഐ വ്യക്തമാക്കി.കഴിഞ്ഞ ആഴ്ച ഹന്ദാല ഗ്രൂപ്പിന്റെ ചില വെബ്സൈറ്റുകള്‍ അമേരിക്കന്‍ ഏജന്‍സികള്‍ ഇല്ലാതാക്കിയിരുന്നു. ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ഗ്രൂപ്പ് അംഗങ്ങളെ പിടികൂടാന്‍ 10 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ഈ ഹാക്കിംഗ് എന്ന് ഹാക്കര്‍മാര്‍ അവകാശപ്പെട്ടു.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media