സഹകരണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


സഹകരണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: സഹകരണ മേഖലയിലെ മികച്ച സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 50,000 രൂപയും മൂന്നാം സ്ഥാനത്തിന് 25,000 രൂപയുമാണ് പുരസ്‌കാരം. ആകെ 17,25,000 രൂപയുടെ ക്യാഷ് പ്രൈസുകളാണ് നല്‍കുന്നത്. ഇത്തവണ മുതല്‍ അവാര്‍ഡ് ഫലകത്തിനു പുറമെ ക്യാഷ് അവാര്‍ഡ് കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് മന്ത്രി വി.എന്‍.വാസവന്‍ കോഴിക്കോട് അറിയിച്ചു.

സഹകരണ സംഘങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കുമുള്ള 2019-20 വര്‍ഷത്തെ എക്സലന്‍സ് അവാര്‍ഡുകള്‍, സഹകരണ വാരാഘോഷ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. സഹകരണ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പ്രോത്സാഹനമാണ് പുരസ്‌കാരം. ഇതുവരെ ഫലകം മാത്രമായിരുന്നു നല്‍ കിയിരുന്നത്. മൂന്ന് സ്ഥാനങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.


 2019 -20 വര്‍ഷം പുരസ്‌കാരം നേടിയ സഹകരണ സ്ഥാപനങ്ങള്‍ ഒന്നാം സ്ഥാനം പ്രാഥമിക കാര്‍ഷിക വായ്പാ ഹകരണ സംഘങ്ങള്‍ :- പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 544 കാസറഗോഡ്. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ :- ചെര്‍പ്പുളശ്ശേരി സഹകരണ അര്‍ബന്‍ ബാങ്ക് ക്ലിപ്തം നമ്പര്‍ 1696 പാലക്കാട്. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്:- ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്ക് ക്ലിപ്തം നമ്പര്‍ പി. 629 പാലക്കാട്. എപ്ലോയ് സഹകരണ സംഘം:- വടക്കാഞ്ചേരി ഗവണ്‍മെന്റ് സര്‍വന്‍സ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 139 തൃശ്ശൂര്‍. ആശുപത്രി / വിദ്യാഭ്യാസ സഹകരണ സംഘങ്ങള്‍:- കൊല്ലം ഡിസ്ട്രിക്ട് സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പര്‍ ക്യൂ 952 കൊല്ലം. വനിതാ സഹകരണ സംഘങ്ങള്‍:- ഉദുമ വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എസ് 284 കാസറഗോഡ്. പട്ടിക ജാതി / പട്ടികവര്‍ഗ സഹകരണ സംഘങ്ങള്‍:- വള്ളച്ചിറ പട്ടികജാതി സര്‍വീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 1071 തിരുവനന്തപുരം. പലവക സഹകരണ സംഘങ്ങള്‍:- മൂളിയാര്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എസ്. 374 കാസറഗോഡ്.


 രണ്ടാം സ്ഥാനം:- പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ :- മടിക്കൈ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എല്‍ 351 കാസറഗോഡ്. അര്‍ബന്‍ സഹകരണ സംഘങ്ങള്‍:- ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്ക് ക്ലിപ്തം നമ്പര്‍ എഫ് 1647 പാലക്കാട്. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്:- കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പര്‍ ഇ 326 എറണാകുളം . എംപ്ലോയ്സ് സഹകരണ സംഘം:- എറണാകുളം ഡിസ്ട്രിക്ട് പൊലീസ് ക്രെഡിറ്റ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ഇ 877 എറണാകുളം. ആശുപത്രി / വിദ്യാഭ്യാസ സഹകരണ സംഘങ്ങള്‍:- മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷന്‍ സൊസൈറ്റി ക്ലിപ്തം നമ്പര്‍ പി.906 പാലക്കാട്. വനിതാ സഹകരണ സംഘങ്ങള്‍;- ആഴിയൂര്‍ വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ഡി. 2661 കോഴിക്കോട്. പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ സഹകരണ സംഘങ്ങള്‍:- ശ്രീകണ്ഠാപുരം പട്ടികജാതി വികസന സഹകരണ സംഘം ക്ലിപ്തം നമ്പര്‍ സി. 1072 കണ്ണൂര്‍. പലവക സഹകരണ സംഘങ്ങള്‍ ;- മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ആര്‍ 1264 തൃശ്ശൂര്‍.


 മൂന്നാം സ്ഥാനം: പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങല്‍ള്‍:- കതിരൂര്‍ സര്‍വീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എഫ് 1262 കണ്ണൂര്‍. അര്‍ബണ്‍ സഹകരണ ബാങ്കുകള്‍:- പീപ്പീള്‍സ് അര്‍ബന്‍ സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 51 തൃപ്പൂണിത്തുറ, എറണാകുളം. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പര്‍ ഐ 273 ഇടുക്കി. എംപ്ലോയിസ് സഹകരണ സംഘം:- മലപ്പുറം എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 49 മലപ്പുറം. ആശുപത്രി / വിദ്യാഭ്യാസ സഹകരണ സംഘങ്ങള്‍:- കോഴിക്കോട് ഡിസ്ട്രിക്ട് സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പര്‍ ഡി 2002 കോഴിക്കോട്. വനിതാ സഹകരണ സംഘങ്ങള്‍ :- നെല്ലിമൂട് വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ റ്റി 225 തിരുവനന്തപുരം. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ സഹകരണ സംഘങ്ങള്‍:- എളംകുന്നപ്പുഴ എസ് സി / എസ് ടി സര്‍വീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ഇ 295 എറണാകുളം. പലവക സഹകരണ സംഘങ്ങള്‍:- കൊച്ചിന്‍ നേവല്‍ ബെയ്സ് കണ്‍സ്യൂമര്‍ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ഇ 161 എറണാകുളം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media