വിഎസിന് ഇന്ന് 98 -ാം പിറന്നാള്‍


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായ വി.എസ്. അച്യുതാനന്ദന് ബുധനാഴ്ച 98 പൂര്‍ത്തിയാകും. കോവിഡ് വ്യാപനവും പ്രായാധിക്യവും കാരണം രണ്ടുവര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത അദ്ദേഹം ഒന്നിലും അഭിപ്രായം പറയുന്നില്ലെങ്കിലും എല്ലാം അറിയുന്നുണ്ട്.

തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ. അരുണ്‍കുമാറിന്റെ വസതിയില്‍ വിശ്രമത്തിലാണ്. പക്ഷാഘാതമുണ്ടായതിനാല്‍ എഴുന്നേറ്റുനടക്കാന്‍ മറ്റൊരാളുടെ സഹായം വേണം. ദിവസവും പത്രങ്ങള്‍ വായിച്ചുകേള്‍ക്കും. പറ്റാവുന്ന ഘട്ടങ്ങളിലിരുന്ന് ടി.വി. കാണും. ഉരുള്‍പൊട്ടലും ദുരന്തങ്ങളും വീണ്ടുമെത്തിയപ്പോള്‍ വേദനയോടെ അതിന്റെ വാര്‍ത്തകള്‍ വി.എസ്. ഏറെനേരം കണ്ടിരുന്നുവെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.

ജന്മദിനത്തിന് ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. കോവിഡ് മഹാമാരിക്കുശേഷം സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല. മന്ത്രിമാരുള്‍പ്പെടെ കാണാന്‍ ആഗ്രഹമറിയിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശം കണക്കിലെടുത്ത് ആരും വരേണ്ടെന്നാണ് അറിയിച്ചത്.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media