കര്‍ണാടക എക്‌സ്പ്രസ് ഇടിച്ച് പുഷ്പക് എക്‌സ്പ്രസിലെ 8 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
 


ദില്ലി: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കര്‍ണാടക എക്സ്പ്രസ് ഇടിച്ച് എട്ട് പേര്‍ കൊല്ലപ്പെട്ടു. പുഷ്പക് എക്സ്പ്രസില്‍ യാത്ര ചെയ്തവരാണ് മരിച്ചത്. പുഷ്പക് എക്സ്പ്രസിലെ യാത്രക്കാര്‍ ട്രെയിനിന്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. പാളത്തിലേക്ക് ചാടിയ യാത്രക്കാരുമായി എതിര്‍ദിശയില്‍ വന്ന കര്‍ണാടക എക്സ്പ്രസ് ഇടിക്കുകയായിരുന്നു. എട്ടോളം യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം, പുഷ്പക് എക്‌സ്പ്രസില്‍ തീ പടര്‍ന്നുവെന്ന വിവരം വ്യാജമാണെന്നും സൂചനയുണ്ട്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media