ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ്
ന്യൂഡല്‍ഹി ആഭ്യന്തര, ആഗോള വിപണികള്‍ക്കായി ടാറ്റ ഗ്രൂപ്പ് രണ്ടര വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ നിര്‍മാണം ആരംഭിക്കുമെന്ന് കേന്ദ്ര ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഉല്‍പാദന വൈദഗ്ധ്യത്തിന് അടിവരയിടുന്നതും കൂടുതലും ചൈനീസ് നിര്‍മിത പുതിയ ഉപകരണങ്ങള്‍ വില്‍ക്കുന്ന ആപ്പിളിന്റെ നയത്തില്‍ നിന്നുള്ള വ്യതിചലനവുമായാണ് നീക്കത്തെ വിലയിരുത്തുന്നത്.
''ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ് മന്ത്രാലയം ആഗോള ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. ഇന്ത്യയെ വിശ്വസ്ത ഉല്‍പാദന പങ്കാളിയാക്കാനും ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ് ശക്തിയാക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനും ആഗ്രഹിക്കുന്ന ആഗോള ഇലക്ട്രോണിക് ബ്രാന്‍ഡുകളെയും ഞങ്ങള്‍ പിന്തുണയ്ക്കും - രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് ചെയ്തു.