നാളെ മദ്യവില്‍പ്പനശാലകള്‍ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മദ്യവില്‍പ്പനശാലകള്‍ തുറക്കും. ലോക്ഡൗണ്‍ ഇളവുകളുള്ള സ്ഥലങ്ങളിലാണ് മദ്യശാലകള്‍ തുറക്കുകയെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ല്‍ താഴെ വരുന്ന എ,ബി,സി വിഭാഗങ്ങളില്‍പ്പെടടുന്ന പ്രദേശങ്ങളിലാണ് സര്‍ക്കാര്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുള്ളത്. ടിപിആര്‍ 15 ന് മുകളിലുള്ള ഡി വിഭാഗത്തിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും.
പെരുന്നാള്‍ പ്രമാണിച്ച് നാളെ മുതല്‍ മൂന്ന് ദിവസം നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വാരാന്ത്യ ലോക്ഡൗണിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.